ഇന്ത്യയില്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തണമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന വിവാദമായി. എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രസ്താവനയില്‍ നിന്ന് മമത മലക്കം മറിഞ്ഞു.
യുഎന്‍ മേല്‍നോട്ടത്തില്‍ പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ഹിതപരിശോധന നടത്തണമെന്നായിരുന്നു മമത ആവശ്യപ്പെട്ടത്. ‘ധൈര്യമുണ്ടെങ്കില്‍ ഹിതപരിശോധനയ്ക്ക് ബി.ജെ.പി. തയ്യാറാകണം. തോറ്റാല്‍ ഭരണത്തില്‍നിന്ന് താഴെയിറങ്ങണം” -എന്നായിരുന്നു വെല്ലുവിളി.
പ്രസ്താവനക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. ഇതേ തുടര്‍ന്ന് പ്രസ്താവനയില്‍നിന്ന് മമത പിന്നോക്കം പോയി. ഹിതപരിശോധനയല്ല അഭിപ്രായസര്‍വേയാണ് താനുദ്ദേശിച്ചതെന്നായിരുന്നു മലക്കം മറിച്ചില്‍.രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളോട് തനിക്ക് ബഹുമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
രാജ്യത്തെ 130 കോടി ജനങ്ങളെയും അവരുടെ പിന്തുണയെയും അപമാനിക്കലാണ് മമതയുടെ പ്രസ്താവനയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റിനെ അവഹേളിക്കുന്നതാണ് മമതയുടെ പ്രസ്താവനയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ജനാധിപത്യബോധമുള്ള ആരും അവരുടെ പ്രസ്താവനയെ പിന്തുണയ്ക്കില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
Discussion about this post