ചെന്നൈ: പ്രതിഷേധം വേണ്ട, കാമ്പസിനുള്ളില്‍ത്തന്നെ അനുവാദത്തോടെയുള്ള സംവാദം മതിയെന്ന് വിദ്യാര്‍ഥികളോട് മദ്രാസ് ഐ.ഐ.ടി. പൗരത്വനിയമ ഭേദഗതിക്കെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തിയതിനു പിന്നാലെയാണ് നിര്‍ദേശവുമായി സ്റ്റുഡന്റ്സ് ഡീന്‍ വിദ്യാര്‍ഥികള്‍ക്ക് ഇ-മെയില്‍ സന്ദേശമയച്ചത്.
മുന്‍കൂര്‍ അനുമതിയില്ലാതെ കാമ്പസില്‍ റാലികളും പ്രകടനങ്ങളും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ചിലതില്‍ പുറത്തുനിന്നുള്ളവരും പങ്കെടുത്തിട്ടുണ്ട്. കാമ്പസില്‍ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുമ്പ് അനുമതി തേടണം. മുദ്രാവാക്യങ്ങള്‍ മുഴക്കേണ്ട, പകരം ജനാധിപത്യരീതിയില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കണം. മുദ്രാവാക്യം വിളിച്ചും മറ്റും മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണം. സ്ഥാപനത്തിന്റെ പാരമ്പര്യം കാക്കണമെന്നും ഡീന്‍ അഭ്യര്‍ഥിച്ചു.
Discussion about this post