ജാര്‍ഖണ്ഡില്‍ തനിച്ച് മത്സരിച്ച ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സൂചന നല്കി തെരഞ്ഞെടുപ്പ് ലീഡ് നില. മുപ്പതിലധികം സീറ്റുകളില്‍ ഭൂരിപക്ഷം നേടി ബിജെപി മുന്നിലാണ്. അതേസമയം നേരിയ ഭൂരിപക്ഷം ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിനുണ്ട്. ലീഡ് നില മാറ്റിമറിയുന്നതോടെ ഇരു ക്യാമ്പുകളും ആശങ്കയിലാണ്. തനിച്ച് ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഒറ്റക്കഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത തേടുകയാണ് ബിജെപി. ചെറു കക്ഷികളുമായി ബിജെപി ചര്‍ച്ച തുടങ്ങി. മൂന്ന് സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്ന എജെഎസുമായാ്ണ് ബിജെപി ചര്‍ച്ച ആരംഭിച്ചത്. സംസ്ഥാന അടിസ്ഥാനത്തില്‍ സഖ്യമില്ലെങ്കിലും എജെഎസ് സംസ്ഥാന അധ്യക്ഷനം ഉള്‍പ്പടെ ഉള്ളവരെ ബിജെപി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചിരുന്നു.
കോണ്‍ഗ്രസും ചെറുകക്ഷികളുമായി ചര്‍ച്ച തുടങ്ങി. ഹേമന്ത് സോറനെ മുഖ്യമ്ര്രന്തിയാക്കാനുള്ള സന്നദ്ധതയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്.
രണ്ടിടത്ത് മത്സരിച്ച ഷിബു സോറന് ഒരിടത്ത് പിന്നിലാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രി രഘുവീര്‍ ദാസ് ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപി-30, ജെഎംഎം-24, കോണ്‍ഗ്രസ് -8, എഎസ്യുപി-3, ജെവിഎം(പി) -3, ആര്‍ജെഡി-52 എന്നിങ്ങനെയാണ് ഇപ്പോഴത്തെ ലീഡ് നില.
ബിജെപി തനിച്ചാണ് മത്സരിച്ചത്. 30 സീറ്റിലധികം നേടിയാല്‍ ബിജെപി അധികാരം നിലനിര്ത്തിയേക്കാനുള്ള സാധ്യത തള്ളികളയാനാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാമത്തെ വലിയ കക്ഷിയായ ജെഎംഎം ആയി പോലും ബിജെപി ചര്‍ച്ച നടത്തുമെന്നാണ് വിലയിരുത്തല്‍.
എക്സിറ്റ് പോള്‍ സര്‍വ്വേകളില്‍ ജെഎംഎം കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ രൂപീതകരിക്കാനാവുമെന്ന ആത്മവിശ്വാസം ഷിബു സോറനും കോണ്‍ഗ്രസും പങ്കുവച്ചിരുന്നു.
Discussion about this post