ഡല്‍ഹി:സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ഇപ്പോള്‍ ചോദ്യം ചെയ്യില്ലെന്ന് ഡല്‍ഹി പൊലീസ്. കേസുമായി ബന്ധമുള്ള വ്യക്തികളെയെല്ലാം ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തിന് കേസെടുത്ത സാഹചര്യത്തില്‍ തരൂര്‍ അടക്കമുളളവരില്‍ നിന്ന് വീണ്ടും തെളിവെടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
ഇതിനിടെ സുനന്ദ പുഷ്കറിന്റെ ആന്തരികാവയവ സാംപിളുകള്‍ ലണ്ടനിലെ ലാബില്‍ വിദഗക്കധ പരിശോധന നടത്തും. എന്തുതരം വിഷമാണ് ഉളളില്‍ ചെന്നതെന്ന് കണ്ടെത്തുന്നതിനാണ് ലണ്ടനിലെ പരിശോധന. പോസ്റ്റ്മോര്‍ട്ടം നടത്തിയ എയിംസ് അധികൃതരും വിദേശത്ത് വിദഗ്ദ പരിശോധന നടത്തണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. പൊളോണിയം പോലുളള റേഡിയോ ആക്ടീവ് പദാര്ഥങ്ങളായിരിക്കാം സുനന്ദയുടെ മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിന്റെ സഹായിയായ നാരായണ്‍ സിങിന്റെ വീട്ടില്‍ പരിശോധന നടത്തി. നാരായണ്‍ സിങിന്റെ ഹിമാചല്‍ പ്രദേശിലെ വീട്ടിലാണ് പരിശോധ നടത്തിയത്.
Discussion about this post