ലഖ്‌നൗ: മുത്തലാഖിന് ഇരയായവര്‍ക്ക് വാര്‍ഷിക പെന്‍ഷന്‍ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. ഇവര്‍ക്ക് വര്‍ഷത്തില്‍ 6,000രൂപ നല്‍കുമെന്നാണ് ഉത്തർപ്രദേശ് സര്‍ക്കാരിന്റെ പ്രഖ്യാപനം.
സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഷിയ വിഭാഗം നേതാവ് മൗലാന സൈഫ് അബ്ബാസ് പറഞ്ഞു. മുത്തലാഖ് ഇരകള്‍ക്ക് പെന്‍ഷനായി 500 രൂപ നല്‍കുന്നതിനേക്കാള്‍ നല്ലത്, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും വീടുകളിലെ പ്രശ്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റേത് നല്ല നടപടിയാണെന്ന് അഖിലേന്ത്യാ മുസ്ലിം വിമന്‍സ് വ്യക്തി നിയമ ബോര്‍ഡ് പ്രസിഡന്റ് ഷാഹിസ് അംബാര്‍ പ്രതികരിച്ചത്.
Discussion about this post