കൊച്ചി മ്യൂസിക് ഫൗണ്ടേഷന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനെന്നതിന്റെ പേരില്‍ നടത്തിയ കണക്ക് പുറത്ത് വിടാത്തത് മാനക്കേടാണെന്ന് സംഗീതജ്ഞന് ബിജിപാലിനോട് ഓര്‍മ്മിപ്പിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. തുടര്‍ച്ചയായി ഇതേ ആവശ്യം ഫേസ്ബുക്കിലൂടെ മൂന്നോട്ട് വച്ചിട്ടും സംഘാടകര്‍ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ബിജിപാലിനെ പേരെടുത്ത് പറഞ്ഞ് കണക്ക് നല്‍കുവെന്ന് സന്ദീപ് വാര്യര്‍ ആവശ്യപ്പെടുന്നത്.
ഒരു രൂപ ചിലവില്ലാതെ നടത്തിയ പരിപാടിയില്‍ നിന്നും എത്ര കോടി ടിക്കറ്റ് , സ്പോണ്സര് ഇനങ്ങളിലായി ലഭിച്ചു ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചോ ? രേഖകള്‍ എവിടെ ? എന്നിങ്ങനെയാണ് ബിജിപാലിനോടുള്ള സന്ദീപ് വാര്യരുടെ ചോദ്യം.
നേരത്തെ ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവരെയുടെ പേരെടുത്ത് പറഞ്ഞും ഇതേ ആവശ്യം സന്ദീപ് വാര്യര്‍ ഉന്നയിച്ചിരുന്നു. നികുതി അടക്കാത്ത സിനിമക്കാരെ ആദായനികുതി വകുപ്പും, എന്‍ഫോഴ്സ്മെന്റും ശ്രദ്ധിക്കണമെന്ന സന്ദീപ് വാര്യരുടെ പോസ്റ്റിന് പരോക്ഷമായ ആഷിഖ് അബുവും, റിമ കല്ലിങ്കലും മറുപടി നല്‍കിയിരുന്നു. എന്നാല്‍ പലതവണ ഉന്നയിച്ചിട്ടും സംഗീത നിശ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാത്തത് ദുരൂഹമാണെന്നാണ് വിലയിരുത്തല്‍.
കുറിപ്പ് ഇങ്ങനെ-
ബിജിപാല്‍ , താങ്കളിലെ സംഗീതജ്ഞനെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. സിനിമ കാണാനും പാട്ട് കേള്‍ക്കാനും ഇഷ്ടപ്പെടുന്ന സാധാരണ മലയാളി മാത്രമാണ്.
താങ്കള്‍ നേതൃത്വം നല്കുന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ നവംബര്‍ ഒന്നിന് നടത്തിയ കരുണ സംഗീത നിശയുടെ കണക്ക് ഇതുവരെ പുറത്ത് വിടാത്തത് എന്തുകൊണ്ടാണ് ? ഒരു രൂപ ചിലവില്ലാതെ നടത്തിയ പരിപാടിയില്‍ നിന്നും എത്ര കോടി ടിക്കറ്റ് , സ്പോണ്സര് ഇനങ്ങളിലായി ലഭിച്ചു ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചോ ? രേഖകള്‍ എവിടെ ?
ഇത്രയും ചോദ്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് എത്ര കാലം മുന്നോട്ട് പോകാനാവും താങ്കള്‍ക്ക് ? സഹജീവി സ്നേഹം എന്ന മലയാളി നന്മയെ ചൂഷണം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള പൊരിച്ച മത്തി ടീമിന്റെ ഗൂഢോദ്ദേശം താങ്കള്‍ തിരിച്ചറിയാതെ പോയതാണോ ?
ഈ ചോദ്യങ്ങളെ അവഗണിച്ച് മുന്നോട്ട് എത്ര കാലം പോകാനാകും നിങ്ങള്‍ക്ക് ?
നാട്ടുകാരുടെ കയ്യില്‍ നിന്നും പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്രയും പെട്ടെന്ന് നിക്ഷേപിച്ച് കണക്ക് പുറത്തുവിട്ടാല്‍ കൂടുതല്‍ മാനക്കേട് ഒഴിവാക്കാം.
Discussion about this post