മൂന്നാര്‍: മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരിക്കെതിരേയാണ് പോക്സോ നിയമപ്രകാരം മൂന്നാര്‍ പൊലീസ് കേസെടുത്തത്. ലക്ഷ്മി സ്വദേശിയായ പതിനഞ്ചുവയസുകാരനെയാണ് യുവതി പീഡിപ്പിച്ചത്.
തമിഴ്നാട്ടില്‍ നിന്ന് ഒരാഴ്ച മുന്‍പാണ് ആണ്‍കുട്ടിയുടെ ബന്ധുവായ യുവതി കുട്ടിയുടെ വീട്ടിലെത്തിയത്. ഇവിടെ വച്ചാണ് പീഡനം നടന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം കുട്ടിയുടെ രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അച്ഛനമ്മമാര്‍ ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.
പീഡനവിവരം ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Discussion about this post