കൊൽക്കത്ത : കൊൽക്കത്തയിലെ ഖരഗ്പൂർ ഐഐടിയിൽ മലയാളി വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂർ സ്വദേശി ദേവിക പിള്ള എന്ന 21 വയസ്സുകാരിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ദേവികയെ കണ്ടെത്തിയത്.
ഖരഗ്പൂർ ഐഐടിയിലെ മൂന്നാം വർഷ ബയോ സയൻസ് വിദ്യാർത്ഥിനിയായിരുന്നു ദേവിക. വിദ്യാർത്ഥിനിയുടെ മരണകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഐഐടി ഉദ്യോഗസ്ഥർ അറിയിച്ചു. പിതാവ് നേരത്തെ മരിച്ച ദേവികയുടെ മാതാവും സഹോദരനും ഒഡീഷയിൽ ആണ് ഉള്ളത്.
Discussion about this post