നിയമത്തെ തെറ്റായി വ്യാഖ്യാനിച്ച് സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതാണ് നിയമസഭയില്‍ അവതരിപ്പിച്ച പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയമെന്ന് ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. പ്രമേയത്തിനിടയുള്ള ചര്‍ച്ചയിലാണ് രാജഗോപാല്‍ നിലപാട് വ്യക്തമാക്കിയത്
.”രാഷ്ട്രീയവും രാഷ്ട്രവും രണ്ടും രണ്ടാണ്. രാഷ്ട്രീയത്തിന് വേണ്ടി അര്‍ദ്ധ സത്യവും, പൂര്‍ണ സത്യവും ഇടകലര്‍ത്തി ചിലര്‍ പറയാറുണ്ട്. പക്ഷേ രാഷ്ട്രത്തിന് വേണ്ടി സംസാരിക്കുന്ന ഘട്ടത്തില്‍ അത ഗൗരവമായി സ്വീകരിക്കേണ്ട കാര്യമാണ്. ഇന്ന മതക്കാര്ക്കെ ഇന്ന അവകാശം ഉണ്ടാവാന്‍ പാടുള്ളു എന്ന് ആരും പറയുന്നില്ല. ഇവിടെ പറയുന്നു മുസ്ലീങ്ങള്‍ക്ക് എതിരായിട്ടുള്ളതാണെന്ന്. മുസ്ലീമായ അബ്ദുള്‍ കാലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണ്. എന്ന് ഇവര്‍ ഓര്‍ക്കേണ്ടതാണ്. മതത്തിന്റെ പേരില്‍ പൗരത്വം കൊടുക്കണ്ടാ എന്ന് ആരും പറഞ്ഞിട്ടില്ല. ഒരു കാര്യം ഓര്‍ക്കണം ഇപ്പോ വീരവാദം പറയുന്നവരാണ് മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിച്ചത്. മതത്തിന്റെ പേരില്‍ മാത്രം രാജ്യത്തെ വിഭജിച്ചിട്ടാണ് ഇത്തരം അപഹാസ്യമായ വാദങ്ങള്‍ ഉയര്‍ത്തുന്നത്. ബിജെപി എന്നും ഭരണഘടന അവകാശങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. നരേന്ദ്രമോദി പറയുന്നത് പോലെ എന്റെ വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണ്. ആ ഭരണഘടന അനുസരിച്ചുള്ള കാര്യങ്ങള്‍ നടക്കണമെന്നേ ആഗ്രഹമുള്ളു. അതിനെ തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ”. അത് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മിനിറ്റ് സമയമാണ് രാജഗോപാലിന് സംസാരിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയത്. കുറഞ്ഞ സമയം അനുവദിച്ചതില്‍ രാജഗോപാല്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ അതൃപ്തി അറിയിച്ചു. രാജഗോപാല്‍ പ്രസംഗിക്കുന്നതിനിടെ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ച് തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രസംഗം തുടര്‍ന്നു.
രാജഗോപാലിന് ശേഷം സംസാരിച്ചത് സിപിഎം യുവ എംഎല്‍എയ്ക്ക് സ്പീക്കര്‍ അനുവദിച്ചത് എട്ട് മിനിറ്റാണ്. അനുവദിച്ച സമത്തിന് ശേഷവും നാല് മിനിറ്റോളം സ്വരാജ് സംസാരിക്കുന്നതു കാണാമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും അഞ്ച് മിനിറ്റ് മുതല്‍ പത്ത് മിനിറ്റ് സമയം സ്പീക്കര്‍ അനുവദിച്ചിരുന്നു.
ഒരു പകല്‍ മുഴുവന്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കാന്‍ സമയം അനുവദിച്ച നിയമസഭ നിയമത്തെ അനുകൂലിക്കുന്ന അംഗത്തിന് ഒരു മിനിറ്റ് സമയം മാത്രം അനുവദിച്ചത് എന്ത് ജനാധിപത്യ ബോധമാണെന്ന പരിഹാസമാണ് ഉയരുന്നത്.
കക്ഷികളുടെ അംഗബലം അനുസരിച്ചാണ് നിയമസഭയില്‍ മറുപടി അനുവദിക്കുന്നത്. ഇത് പ്രകാരമാണ് ഒ രാജഗോപാലിന് സമയം അനുവദിച്ചതെന്നാണ് വിശദീകരണം.
നേരത്തെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ട് മുമ്പ് ഇത്തരമൊരു പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ഒ രാജഗോപാല്‍ എഴുന്നേറ്റ് നിന്ന് വ്യക്തമാക്കിയിരുന്നു.
Discussion about this post