കശ്മീരില്‍ ഭീകരരുമായുള്ള സൈനിക ഓപ്പറേഷനില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നൗഷേരയില്‍ നിന്ന് പുലര്‍ച്ചെ മുതലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്.
ഇന്നലെ പുല്‍വാമയില്‍ കുഴിബോംബ് ആക്രമണത്തില്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടിരുന്നു.
പുതുവത്സര ദിനത്തില്‍ ആക്രമണം അഴിച്ചുവിടാനുള്ള ശ്രമമാണ് ഭീകരരുടേത്. കശ്മീരില്‍ ഭീകരാക്രമണം കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഏത് വെല്ലുവിളി നേരിടാനും സൈന്യം സജ്ജമാണെന്ന് കരസേനാ മേധാവി ഇന്ന് പ്രസ്താവന നടത്തിയിരുന്നു.








