ഡൽഹി: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനീക മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റു. മൂന്നു സേനകളെയും യോജിച്ച് കൊണ്ടുപോവുക പ്രധാന ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. സേനകളുടെ ആധുനികവൽക്കരണവും പ്രധാനമെന്ന് സംയുക്ത സൈനീക മേധാവിയായി ചുമതലയേറ്റെടുത്ത് അദ്ദേഹം വ്യക്തമാക്കി.
ചുമതലയേല്‍ക്കുന്നതിനുമുമ്പ് ജനറല്‍ റാവത്ത് ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ചു. ദേശീയ യുദ്ധസ്മാരകത്തിലെത്തി അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മൂന്ന് സേനാ വിഭാഗങ്ങളെയും ഏകീകൃതമായി പ്രവര്‍ത്തിക്കുന്നതിന് ഞങ്ങള്‍ ഒരു സംഘമായി പ്രവര്‍ത്തിക്കും- ജനറല്‍ റാവത്ത് ചുമതലയേറ്റ ശേഷം പറഞ്ഞു.
‘ഞങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് വളരെ അകലെയാണ്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഞങ്ങള്‍ പ്രവര്‍ത്തിക്കണം-സായുധ സേനയെ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജനറല്‍ റാവത്ത് പറഞ്ഞു. പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവായിരിക്കും പ്രതിരോധ മേധാവി എന്ന നിലയില്‍ ജനറല്‍ റാവത്ത്.
കരസേന മേധാവി ആയിരുന്ന ബിപിൻ റാവത്ത് ചൊവ്വാഴ്ചയാണ് സ്ഥാനത്തു നിന്നും വിരമിച്ചത്.
Discussion about this post