ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ തമിഴ്നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ നെല്ലായ് കണ്ണന് അറസ്റ്റില്‍. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും വധിക്കണമെന്ന ആഹ്വാനമായിരുന്നു വിവാദമായത്. എസ്ഡിപിെഎ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു നേതാവിന്റെ വിവാദ പരാമര്‍ശം.
കണ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മറീന ബീച്ചില്‍ ബിജെപി നേതാക്കള്‍ പ്രതിഷേധ പരിപാടി നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളായ പൊന്‍ രാധാകൃഷ്ണന്, സി പി രാധാകൃഷ്ണന്, എല്‍ ഗണേശന്, എച്ച് രാജ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി. എന്നാല്‍ പ്രക്ഷോഭം നടത്താന്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി നേതാക്കളെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിച്ചപ്പോഴാണ് മോദി, അമിത് ഷാ എന്നിവര്‍ക്കെതിരെ നെല്ലായ് കണ്ണന് വിമര്‍ശനമുന്നയിച്ചത്. വിവാദ പരാമര്‍ശം നടത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Discussion about this post