തിരുവനന്തപുരം: ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി കത്തയക്കാനിടയായത് ശരിയായ ആശയവിനമയം നടക്കാത്തതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. എംപി എന്ന നിലയില്‍ ലഭിച്ച ക്ഷണക്കത്തിനുള്ള മറുപടിയായാണ് രാഹുല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. യുഡിഎഫ് നിലപാടിനെ നിരാകരികരിക്കുകയല്ല രാഹുല്‍ ചെയ്തിരിക്കുന്നതെന്നും കെ.സി ജോസഫ് ചൂണ്ടിക്കാട്ടി.
ലോക കേരള സഭ ധൂര്‍ത്താണെന്നാണ് യുഡിഎഫ് നിലപാട്. ഇതിനൊപ്പമാണ് രാഹുല്‍ ഗാന്ധിയും. ഭിന്നതയില്ലെന്നും കെ.സി ജോസഫ് പറഞ്ഞു. ഡിസംബര്‍ 12 ന് ആണ് രാഹുല്‍ ഗാന്ധി കത്തയച്ചത്. എന്നാല്‍ ഇത് പുറത്തുവിട്ടത് ഇന്നും. ഇതില്‍ ദുരുദ്ദേശം ഉണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
പ്രവാസികളുടെ ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം.
അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ ധൂര്‍ത്താണ് നടത്തുന്നതെന്നാരോപിച്ചാണ് ഇത്തവണത്തെ സമ്മേളനം യുഡിഎഫ് ബഹിഷ്കരിച്ചത്.
Discussion about this post