രാംപുര്‍ : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘിച്ച കേസില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയെ ശിക്ഷിച്ച വിധിക്ക് സ്‌റ്റേ.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ചും ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും നഖ്‌വി രാംപൂര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഈ ഹര്‍ജിയില്‍ രാംപുര്‍ സെഷന്‍സ് കോടതി ജഡ്ജി പി.കെ. ഗോയലിന്റേതാണ് വിധി. നഖ്വിക്ക് ജാമ്യവും അനുവദിച്ചിട്ടുണ്ട്.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന നഖ്വി പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രകടനം നടത്തുകയും പട്വായി പോലീസ് സ്‌റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്‌തെന്നാണ് കേസ്. അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അദ്ദേഹത്തിന് ഒരുകൊല്ലത്തെ തടവും 4000 രൂപ പിഴയും വിധിച്ചത്. നഖ്വിയോടൊപ്പമുണ്ടായിരുന്ന മറ്റ് 18 ബി.ജെ.പി. പ്രവര്‍ത്തകരെയും കേസില്‍ ശിക്ഷിച്ചിരുന്നു.
നഖ്വിക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് രാഷ്ട്രീയപ്രേരണയാലാണ് കേസ്സെടുത്തതെന്നും , ആരോപണങ്ങള്‍ക്ക് മതിയായ തെളിവില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. പാര്‍ട്ടിപ്രവര്‍ത്തകര്‍ സമാധാനപരമായാണ് പ്രകടനം നടത്തിയത്. അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ലന്നെും കോടതിയില്‍ അഭിഭാഷകര്‍ അറിയിച്ചു. തുടര്‍ന്നാണ് ശിക്ഷ സ്‌റ്റേ ചെയ്ത് സെഷന്‍സ് ജഡ്ജി വിധി പ്രഖ്യാപിച്ചത്.
്
Discussion about this post