കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ എത്തുമ്പോള്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ. അമിത് ഷാ എന്ന് കേരളത്തിലെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം പ്രതിഷേധം ഏതുതരത്തിലാവണമെന്ന് തീരുമാനിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുള്‍ മജീദ് ഫൈസി അറിയിച്ചു. കേന്ദ്രമന്ത്രി വി മുരളിധരന്‍ കേരളത്തിലെത്തിയാല്‍ പ്രതിക്ഷേധമറിയിക്കുമെന്നും എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു.
ബിജെപിയുടെ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കരുത്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തു നടത്തുന്ന മുഴുവന്‍ സര്‍വേകളും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
അംഗനവാടി ജീവക്കാരെ ഉപയോഗിച്ച് സര്‍വ്വേ നടത്തി വീടിന്റെ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നു. ഇതെല്ലാം സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ടെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.












Discussion about this post