Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മഹാനടനെ മനസിലാക്കണമായിരുന്നു, ആ മനസ്സ് വേദനിപ്പിക്കരുതായിരുന്നു മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

by Brave India Desk
Mar 9, 2026, 07:14 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളിലും നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും ആ മഹാനടനെ മനസ്സിലാക്കുന്നതിൽ തെറ്റുപറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽ നിന്ന് ആരെയും അറിയിക്കാതെ വയനാടിന്റെ നന്മ കാണാൻ എത്തിയ മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും അദ്ദേഹത്തിന്റെ മനസ്സിന് വിഷമം ഉണ്ടായതിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു നല്ല കാര്യത്തെ എങ്ങനെ വിവാദമാക്കി മാറ്റാം എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി സംസാരിച്ച കാര്യങ്ങളാണ് വിവാദമായത്. രാഷ്ട്രീയമായ തെറ്റിദ്ധാരണകൾക്ക് ഇടനൽകണ്ട എന്ന് കരുതി, എപ്പോഴും ഒപ്പം നിൽക്കുന്നത് ഒഴിവാക്കണമെന്ന് മമ്മൂട്ടി റഫീഖിനോട് സ്വകാര്യമായി പറയുകയായിരുന്നു. എന്നാൽ ക്യാമറകൾ വസ്ത്രത്തിൽ ഒളിപ്പിച്ചു നടന്നവർ ഇത് വിവാദമാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മമ്മൂട്ടി എന്നും കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ്. പെരുമ്പളം പാലത്തെ അദ്ദേഹം പ്രകീർത്തിച്ചത് കേരളം കണ്ടതാണ്. വയനാട്ടിലെത്തിയത് ആരെയും അറിയിച്ചുകൊണ്ടല്ല. സദുദ്ദേശത്തോടെ അദ്ദേഹം പറഞ്ഞ കാര്യത്തെ ചിലർ ചീത്തയാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Stories you may like

ഉമ്മൻചാണ്ടി ബാറുകൾ പൂട്ടിയെന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ; പരിഹസിച്ച് എം.ബി രാജേഷ്

ഭൂകമ്പം വരും മുൻപേ ഫോണിലെത്തി ഗൂഗിൾ അലർട്ട്; ദുരന്തത്തെ തോൽപ്പിച്ച ലൈറ്റ് സ്പീഡ്, അത് എങ്ങനെ?

സംഭവം വിവാദമായതോടെ ഇടത് സൈബർ കേന്ദ്രങ്ങളിൽ നിന്ന് മമ്മൂട്ടിക്കെതിരെ രൂക്ഷമായ അധിക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. “സിപിഎം സോഷ്യൽ മീഡിയ പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയാതെയായോ? അദ്ദേഹത്തെ അധിക്ഷേപിച്ചത് ദൗർഭാഗ്യകരമാണ്,” എന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാദം വഷളായതിനെ തുടർന്ന് മമ്മൂട്ടി തന്നെ കെ. റഫീഖിനെ വീഡിയോ കോളിൽ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. മമ്മൂട്ടി ഹൃദയത്തോട് ചേർത്തുപിടിക്കുന്ന നടനാണെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും റഫീഖും ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെയും പാർട്ടിയുടെയും ഭാഗത്തുനിന്ന് മമ്മൂട്ടിക്കുണ്ടായ വിഷമത്തിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് ക്ഷമാപണം നടത്തി രംഗത്തെത്തിയത്.

Tags: Pinrai vijayanCM
ShareTweetSendShare

Latest stories from this section

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

മാസപ്പടി കേസിൽ വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; നിർണ്ണായക രേഖകളുമായി ഇഡി പൂട്ട് മുറുക്കുന്നു

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

എസ്എഫ്ഐ മാർച്ചിൽ കൂട്ടത്തല്ല്; പോലീസിനെതിരെ ബ്ലേഡ് ആക്രമണമെന്ന് ഗുരുതര ആരോപണം, ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കും!

എസ്എഫ്ഐ മാർച്ചിൽ കൂട്ടത്തല്ല്; പോലീസിനെതിരെ ബ്ലേഡ് ആക്രമണമെന്ന് ഗുരുതര ആരോപണം, ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കും!

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

Latest News

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

മദ്യം വ്യവസായമാണ്,ഉത്പദാനം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും; മന്ത്രി

ഉമ്മൻചാണ്ടി ബാറുകൾ പൂട്ടിയെന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ; പരിഹസിച്ച് എം.ബി രാജേഷ്

പരമ്പരാഗത ഇന്ത്യൻ ഹിന്ദു കുടിയേറ്റ കുടുംബത്തിലാണ് ഞാൻ വളർന്നത്: മതം മാറാത്തതിന് കാരണം വെളിപ്പെടുത്തി ഉഷാ വാൻസ്

പരമ്പരാഗത ഇന്ത്യൻ ഹിന്ദു കുടിയേറ്റ കുടുംബത്തിലാണ് ഞാൻ വളർന്നത്: മതം മാറാത്തതിന് കാരണം വെളിപ്പെടുത്തി ഉഷാ വാൻസ്

പാസ്‌പോർട്ട് ഉണ്ടെന്ന് കരുതി ഇന്ത്യൻ പൗരനാകില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം

പാസ്‌പോർട്ട് ഉണ്ടെന്ന് കരുതി ഇന്ത്യൻ പൗരനാകില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ചൈനയെ ചൈനയിൽ തോൽപ്പിച്ച് ഇന്ത്യൻ പെൺപടയ്ക്ക് സ്വർണം; ട്രാക്കിൽ വിസ്മയം തീർത്ത് റിലേ സഖ്യം, വീഡിയോ വൈറൽ!

ചൈനയെ ചൈനയിൽ തോൽപ്പിച്ച് ഇന്ത്യൻ പെൺപടയ്ക്ക് സ്വർണം; ട്രാക്കിൽ വിസ്മയം തീർത്ത് റിലേ സഖ്യം, വീഡിയോ വൈറൽ!

ഭൂകമ്പം വരും മുൻപേ ഫോണിലെത്തി ഗൂഗിൾ അലർട്ട്; ദുരന്തത്തെ തോൽപ്പിച്ച ലൈറ്റ് സ്പീഡ്, അത് എങ്ങനെ?

ഭൂകമ്പം വരും മുൻപേ ഫോണിലെത്തി ഗൂഗിൾ അലർട്ട്; ദുരന്തത്തെ തോൽപ്പിച്ച ലൈറ്റ് സ്പീഡ്, അത് എങ്ങനെ?

ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു!

ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു!

ഞാൻ ക്രിസ്തുമതവിശ്വാസിയാണ്,പക്ഷേ എൻ്റെ പാരമ്പര്യം ഹിന്ദുത്വമാണ്:സാവിയോ റോഡ്രിഗസ്

ഞാൻ ക്രിസ്തുമതവിശ്വാസിയാണ്,പക്ഷേ എൻ്റെ പാരമ്പര്യം ഹിന്ദുത്വമാണ്:സാവിയോ റോഡ്രിഗസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies