ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ കലൂര്‍ സ്വദേശിനി ഗോപികയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്ടിലെ വരട്ടപ്പാറയില്‍ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ദേഹമാസകലം കുത്തുകളേറ്റ നിലയിലാണ് മൃതദേഹം.
ഗോപികയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സഫര്‍ ഷായുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. ഗോപികയെ കാണാനില്ലെന്ന പരാതിയില്‍ ഇന്നലെയാണ് സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ കഥ പുറത്തുവന്നത്.
സഫര്‍ തന്റെ മകളെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് കൊല്ലപ്പെട്ട ഗോപികയുടെ അച്ഛന്‍ വിനോദ് പോലീസില്‍ മൊഴി നല്‍കിയിരുന്നു. പലതവണ വധഭീഷണി മുഴക്കിയിരുന്നെന്നും താക്കീത് ചെയ്തപ്പോള്‍ ശല്യം ചെയ്യില്ലെന്ന് ഉറപ്പുനല്‍കിയിരുന്നെന്നും വിനോദ് പോലിസില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
അരുകൊല പോലീസ് വ്യക്തമാക്കുന്നതിങ്ങനെ,
കലൂര്‍ ഭാഗത്തു നിന്ന് ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം ചാലക്കുടി പൊലീസിനു ലഭിച്ചിരുന്നു. അവിടെ നിന്നൊരു കാറില്‍ പെണ്‍കുട്ടിയും യുവാവും പോയെന്ന വിവരവും ലഭിച്ചു. കാറിന്റെ നമ്പര്‍ ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടി, അതിരപ്പള്ളി ഭാഗത്ത് പൊലീസ് തിരച്ചില്‍ നടത്തി. ഇതിനിടെ മലക്കപ്പാറയില്‍ വച്ച് പെണ്‍കുട്ടിയും യുവാവും കാറില്‍ പോകുന്നതു കണ്ടെന്നു വിവരം ലഭിച്ചു.
തുടര്‍ന്ന് തമിഴ്‌നാട് പൊലീസിനെ വിവരമറിയിച്ചു. മലക്കപ്പാറയില്‍ നിന്നു കാര്‍ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ അവിടെ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ രക്തക്കറ കണ്ടെത്തുകയായിരുന്നു. സഫറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചുവെന്നു മൊഴി നല്‍കി.
പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചുവെന്ന് സഫര്‍ ചൂണ്ടികാട്ടിയ പ്രദേശത്ത് തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തില്‍ മലക്കപ്പാറ പൊലീസിന്റെ കൂടി സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. സൗഹൃദം തുടരാനാവില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് അറിയിച്ചു.













Discussion about this post