കൊച്ചി: മുൻ സംസ്ഥാന ഡിജിപി ടി പി സെൻകുമാറിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് ചുട്ട മറുപടിയുമായി ബിജെപി രംഗത്ത്. സംസ്ഥാന ഡിജിപി നിയമനം ആഭ്യന്തരമന്ത്രിയുടെ വീട്ടുകാര്യമല്ലെന്ന് ബിജെപി നേതാവ് എം എസ് കുമാർ പറഞ്ഞു. സംസ്ഥാന ഡിജിപി നിയമനം ഔദാര്യമല്ല. ചെന്നിത്തലയുടേത് മ്ലേച്ഛപരാമർശമെന്നും എം എസ് കുമാർ അഭിപ്രായപ്പെട്ടു. സെൻകുമാറിനെ ഡിജിപി ആക്കിയത് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം.
സെന്‍കുമാറിനെ ഡിജിപിയാക്കിയതാണ് താന്‍ ചെയ്ത വലിയ അപരാധം. അതിന്റെ ഫലം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു ചെന്നിത്തല ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അന്ന് ഡിജിപിയാകേണ്ടത് മഹേഷ്‌കുമാര്‍ സിംഗ്ലയെന്ന് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ ഒരു മലയാളി ആകട്ടെ എന്ന് കരുതിയാണ് സെന്‍കുമാറിനെ ഡിജിപിയാക്കിയത്.അതിന്റെ ദുരന്തം ഞങ്ങളൊക്കെ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്’ രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post