ആലപ്പുഴ: ആലപ്പുഴയില്‍ നൊബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റിനെയും കുടുംബത്തെയും തടഞ്ഞത് സാമൂഹികവിരുദ്ധരെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്. ഒറ്റപ്പെട്ട സംഭവമാണ് നടന്നതെന്നും കര്‍ശനമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ലെവിറ്റ് സര്‍ക്കാര്‍ അതിഥിയായാണ് കേരളത്തില്‍ എത്തിയത്. പ്രദേശത്തുള്ള ചില സാമൂഹിക വിരുദ്ധരാണ് അദ്ദേഹത്തെ തടഞ്ഞുവച്ചത്. സംഭവം പോലീസ് അന്വേഷിക്കും. സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുളള കാര്യങ്ങളും പരിശോധിക്കുമെന്നും കടകംപളളി സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post