പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ കലാപകാരികൾ നശിപ്പിച്ചത് കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ. പശ്ചിമബംഗാളിൽ ഇന്ത്യൻ റെയിൽവേയുടെ 84 കോടി രൂപ വില വരുന്ന വസ്തുവകകളാണ് കലാപകാരികൾ നശിപ്പിച്ചത്. ഡിസംബർ 13 മുതൽ 15 വരെ നടന്ന കലാപകാരികളുടെ അഴിഞ്ഞാട്ടത്തിനാണ് ഇന്ത്യൻ റെയിൽവേ വൻവില കൊടുക്കേണ്ടി വന്നത്.
മാൽഡ റെയിൽവേ ഡിവിഷനിൽ നടന്ന അക്രമങ്ങളിൽ 24.5 കോടിയുടെ നഷ്ടവും, ഹൗറ ഡിവിഷനിൽ ഒന്നരക്കോടിയിലധികം രൂപയുടെ നഷ്ടവും സംഭവിച്ചപ്പോൾ, സീൽദ റെയിൽവേ ഡിവിഷനിൽ മാത്രം 46 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളാണ് കലാപകാരികൾ മൂലം സംഭവിച്ചത്. റെയിൽവേ വകുപ്പ് ഇതിനെതിരെ കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.











