കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ബംഗാൾ സന്ദർശനം ആരംഭിച്ചു. വൈകുന്നേരം നാല് മണിക്ക് കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണ്ണർ ജഗദീപ് ധാങ്കറും സംസ്ഥാന മുനിസിപ്പൽ അഫയേഴ്സ് മന്ത്രി ഫിർഹാദ് ഹക്കീമും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷും മറ്റ് പ്രമുഖ നേതാക്കളും ചേർന്ന് സ്വീകരിച്ചു.
#WATCH West Bengal: Prime Minister Narendra Modi unveiled Dynamic Architectural Illumination with synchronised light & sound system of Rabindra Setu (Howrah Bridge) today, as a part of 150th anniversary celebrations of #Kolkata Port Trust pic.twitter.com/qzOFQBShJb
— ANI (@ANI) January 11, 2020
കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150ആം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി കൊൽക്കത്തയിൽ എത്തിയിരിക്കുന്നത്. ഹൗറ പാലത്തിലെ നവീകരിച്ച ദൃശ്യ- ശബ്ദ സംവിധാനങ്ങൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ചടങ്ങിൽ സന്നിഹിതയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു. എന്നാൽ നിലവിൽ പ്രതിഷേധങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല, മില്ലെനിയം പാർക്കിലെയും ഹൗറ പാലത്തിലെയും പരിപാടികൾക്ക് ശേഷം അദ്ദേഹം ബേലൂർ മഠത്തിലെത്തി. അവിടെയും അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
PM Narendra Modi arrives at Millennium Park, he will shortly unveil the Dynamic Architectural Illumination with synchronised light & sound system of Rabindra Setu (Howrah Bridge), as a part of 150th anniversary celebrations of Kolkata Port Trust. CM Mamata Banerjee also present. pic.twitter.com/TwyMxA4w0e
— ANI (@ANI) January 11, 2020
West Bengal: Prime Minister Narendra Modi is on the way to Belur Math by boat, after attending programmes in Kolkata. pic.twitter.com/WnIYRXM9XD
— ANI (@ANI) January 11, 2020
Discussion about this post