നാസയുടെ പുതിയ ബഹിരാകാശ ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ദൗത്യസംഘത്തിൽ അഭിമാനമായി ഇന്ത്യൻ സാന്നിധ്യം.ഇന്ത്യൻ വംശജനായ രാജ വരപുത്തൂർ ചാരിയാണ് പതിനൊന്നംഗ സംഘത്തിൽ ഇടംപിടിച്ചത്. യുഎസ് എയർഫോഴ്സിൽ കേണലായ ചാരി, നാസയുടെ ഇന്ത്യക്കാരനായ മൂന്നാമത്തെ ബഹിരാകാശ സഞ്ചാരിയാണ്.
യുഎസ് വ്യോമസേന അക്കാദമിയിൽ നിന്നും എയ്റോനോട്ടിക്കൽ എൻജിനീയറിംഗിൽ ബിരുദമെടുത്ത രാജ ചാരി,മാസാച്ചുസെറ്റ്സ് സർവകലാശാലയിൽ നിന്നും അതേ വിഷയത്തിൽ തന്നെ ബിരുദാനന്തര ബിരുദവും എടുത്തിട്ടുണ്ട്.ഹൈദരാബാദിൽ വേരുകളുള്ള ചാരി, തന്റെ നേട്ടത്തിന് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് അച്ഛൻ ശ്രീനിവാസ് ചാരിയോടാണെന്നാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
Discussion about this post