മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയിലെ 35 എംഎല്‍എമാര്‍ പാര്‍ട്ടി തീരുമാനങ്ങളില്‍ സംതൃപ്തരല്ലെന്ന് ബിജെപി എം.പി നാരായണ്‍ റാണെ. വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്ന മൂന്ന് പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കാന്‍ ഉദ്ധവ് താക്കറെ കഷ്ടപ്പെടുന്നുണ്ടെന്നും നാരായണ്‍ റാണെ അഭിപ്രായപ്പെട്ടു.
സഖ്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ട്. മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ തിരികെ എത്തുമെന്നും റാണെ പറഞ്ഞു. ബിജെപിക്ക് 105 എംഎല്‍എമാരുണ്ട്. എന്നാല്‍ ശിവസേനയ്ക്കുള്ളത് 56 പേരാണ്. അതില്‍ 35 പേര്‍ അസംതൃപ്തരുമാണെന്ന് റാണെ കൂട്ടിച്ചേര്‍ത്തു.
Discussion about this post