മുംബൈ: മഹാരാഷ്ട്രയിലെ മഹാസഖ്യത്തില്‍ വിള്ളലെന്ന സൂചനയുമായി കോണ്‍ഗ്രസ് നേതാവിന്റെ പരസ്യ പ്രസ്താവന. ഉദ്ധവ് താക്കറെ രാജി വെക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് മുന്‍ എം.പി യശ്വന്ത് റാവു ഗഡക് ആണ് രംഗത്തെത്തിയത്.
നന്നായി പെരുമാറുക. അല്ലെങ്കില്‍ ഉദ്ധവ് താക്കറെ രാജി വെക്കും എന്നായിരുന്നു എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മുന്നറിയിപ്പ്. മന്ത്രിസഭാ വികസനത്തിന് പിന്നാലെ നടന്ന വകുപ്പ് വിതരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച നേതാവാണ് യശ്വന്ത് റാവു.യശ്വന്ത് റാവുവിനെ കൂടാതെ നിരവധി നേതാക്കള്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു.
ഉദ്ധവ് താക്കറേയ്ക്ക് ഒരു രാഷ്ട്രീയക്കാരനേക്കാള്‍ കലാകാരന്റെ മനോഭാവമാണെന്നും അദ്ദേഹം ആരോപിച്ചു. അഹമ്മദ് നഗര്‍ സീറ്റില്‍ നിന്നും മൂന്ന് തവണ വിജയിച്ച നേതാവാണ് യശ്വന്ത് റാവു.













Discussion about this post