ഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് ഗുണകരമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല. രാഷ്ട്ര താൽപര്യങ്ങൾ മാനിച്ചു നടത്തുന്ന നിയന്ത്രിത കുടിയേറ്റം രാജ്യത്തിനു ഗുണം ചെയ്യുമെന്ന് പറഞ്ഞ സത്യ നാദെല്ല, ഭാവിയിൽ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ഒരു വ്യക്തി ഒരു സംരംഭം ആരംഭിക്കുന്നതോ, അതോ തന്നെപ്പോലെ മൈക്രോസോഫ്റ്റ് കമ്പനിയുടെ അടുത്ത സി.ഇ.ഒ ആവുന്നതോ കാണാൻ തനിക്ക് താൽപര്യമുണ്ടെന്നും പ്രസ്താവിച്ചു.
മാൻഹാട്ടനിൽ വച്ച് നടന്ന ഒരു മീറ്റിംഗിൽ പങ്കെടുത്തു സംസാരിക്കവേയാണ് സത്യ നാദെല്ല ഈ വിവരം വെളിപ്പെടുത്തിയത്. മൈക്രോസോഫ്റ്റ് കമ്പനിയുടെ അമരക്കാരിൽ ഒരാളായ സത്യ നാദെല്ല ഹൈദരാബാദ് സ്വദേശിയാണ്.
Discussion about this post