തിരുവനന്തപുരം: കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എസ്എസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട മുഖ്യപ്രതികള്‍ പിടിയിലായി. അബ്ദുള്‍ ഷമീമും തൗഫീക്കുമാണ പിടിയിലായത്. കര്‍ണാടക ഉഡുപ്പിയില്‍ നിന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്.
പ്രതികള്‍ക്ക് തോക്കെത്തിച്ചുകൊടുത്ത ഇജാസ് പാഷ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. കൊലപാതകം നടന്ന് ആറുദിവസം പിന്നിടുമ്പോഴാണ് മുഖ്യപ്രതികള്‍ പിടിയിലായിരിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരണം വരുംദിവസങ്ങളിലുണ്ടാകും. കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പിടിയിലാിരുന്നു. ഇവര്‍ക്ക് ഭീകര സംഘടനാ ബന്ധമുണഅടെന്ന് വ്യക്തമായിട്ടുണ്ട്.
കേസിലെ മുഖ്യപ്രതികളായ ഇരുവര്‍ക്കും ഭീകരബന്ധമുണ്ടെന്നാണ് തമിഴ് നാട് പോലിസ് കണ്ടെത്തല്‍. തീവ്രവാദ ബന്ധമുണ്ടെന്ന് കേരള പോലിസും പറയുന്നു. കളിയാക്കാവിള ചെക് പോസ്റ്റില്‍ പള്ളിയില്‍ നിന്ന് ഓടിയെത്തി ഇരുവരും പോലിസുകാരനെ ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നടന്ന ഭീകരാക്രമണത്തില്‍ തമിഴ്‌നാട് പോലിസിന്റെ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായകരമായത്.
Discussion about this post