ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ വൈകില്ല. ഈ മാസം 22ന് തന്നെ പ്രതികളെ തൂക്കിലേറ്റിയേക്കും.കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരുടെ തിരുത്തല്‍ ഹര്‍ജികള്‍ ുപ്രീംകോടതി തള്ളി. ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ഈ മാസം 22 ന് തൂക്കിലേറ്റണമെന്ന് കാണിച്ച് കോടതി നേരത്തെ മരണ വാറണ്ട് അയച്ചിരുന്നു.ജനുവരി 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്.
വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പ്രതികള്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു. പ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ, പവന്‍കുമാര്‍ ഗുപ്ത, അക്ഷയ്കുമാര്‍ സിംഗ് എന്നിവര്‍ക്കാണ് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
.
Discussion about this post