കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോയെന്ന് താനോ പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി രാമചന്ദ്രന്‍. ഹിന്ദു മതാചാര്യന്‍മാരാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് ഭരണഘടനാപരമായ ബാധ്യതയാണെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ താനും തോമസ് ഐസക്കും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.സന്തോഷത്തോടെയല്ല മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചതെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തതെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
നേരത്തെ യുവതി പ്രവേശനവിധി എന്ത് വിധേനയും നടപ്പിലാക്കുമെന്ന ഇടത് സര്‍ക്കാര്‍ കടുംപിടുത്തത്തില്‍ നിന്ന് ദേവസ്വം മന്ത്രിയും സംഘവും മലക്കം മറിഞ്ഞുവെന്നാണ് ഉയരുന്ന വിമര്‍ശനം. ആചാരസംരക്ഷണം സംബന്ധിച്ച നിലപാട് മാറ്റം സുപ്രിം കോടതിയെ അറിയിക്കുമെന്ന് ദേവസ്വം ബോര്‍ഡും നിലപാട് മാറ്റിയിരുന്നു. ദേവസ്വം തീരുമാനത്തില്‍ ഇടപെടി്‌ലലെന്നാണ് മന്ത്രി ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നത്.
കടകംപള്ളിയുടെ നിലപാട് മാറ്റത്തെ പരിഹസിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തെത്തി.’അടപടലം മലക്കംമറിച്ചിലാനന്ദ കടകമ്പള്ളി’ എന്നാണ് ഫേസ്ബുക്കിലെ കെ സുരേന്ദ്രന്റെ പരിഹാസം.
https://www.facebook.com/KSurendranOfficial/photos/a.640026446081995/2744960118921940/?type=3&theater











Discussion about this post