ശബരിമല തിരുവാഭരണ ഘോഷയാത്ര പോകുന്ന വഴിയില്‍ രണ്ട് ദിവസം മത്സ്യ മാസം കച്ചവടം നിര്‍ത്തിവെക്കണമെന്ന പഞ്ചായത്ത് ഉത്തരവ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ചിലര്‍ വിവാദമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വടശ്ശേരി പഞ്ചായത്തിന്റെ ഉത്തരവ് സംബന്ധിച്ച് മന്ത്രി എ.സി മൊയ്തീന്റെ ഓഫിസ് വിശദീകരണം തേടുകയും ചെയ്തു. ഇത് സംഭന്ധിച്ച് മാധ്യമപ്രവര്‍ത്തകനായ റെജി കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്.
തിരുവാഭരണം കൊണ്ടുപോകമ്പോള്‍ ആ പാതയില്‍ മത്സ്യമാംസ വ്യാപാരം നിര്‍ത്തണമെന്ന നിര്‍ദേശം പോലും സഹിക്കാന്‍ പറ്റാത്ത ടീംസാണ് ശബരിമല ലോകോത്തര മതസാഹോദര്യ പ്രതീകമാണെന്ന് അടിച്ചുവിടുന്നത്!ശബരിമല മതസൗഹാര്‍ദത്തിന്റെ മറ്റേടമാണ് എന്ന കോപ്പിലെ വര്‍ത്തമാനവുമായി ഒരുത്തനും ഇനി ഇങ്ങോട്ടു വന്നേക്കരുതെന്നും റെജികുമാര്‍ പറയുന്നു.മത ആചാരങ്ങളെയും പാരമ്പര്യങ്ങളെയും പണ്ടുള്ളവര്‍ പരസ്പരം മാനിച്ചിരുന്നു. ബാങ്ക് വിളിക്കുമ്പോള്‍ പിണറായി പോലും പ്രസംഗം നിര്‍ത്തിവച്ച് ബഹുമാനം പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ആസാദീ ടീമുകള്‍ 21ലെ ഊരിയ കത്തിയുമായി അതൊക്കെ ബോധപൂര്‍വം വേണ്ടെന്നുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
.
ശബരിമല മതസൗഹാര്‍ദത്തിന്റെ മറ്റേടമാണ് എന്ന കോപ്പിലെ വര്‍ത്തമാനവുമായി ഒരുത്തനും ഇനി ഇങ്ങോട്ടു വന്നേക്കരുത്.
തിരുവാഭരണം കൊണ്ടുപോകമ്പോള്‍ ആ പാതയില്‍ മത്സ്യമാംസ വ്യാപാരം നിര്‍ത്തണമെന്ന നിര്‍ദേശം പോലും സഹിക്കാന്‍ പറ്റാത്ത ടീംസാണ് ശബരിമല ലോകോത്തര മതസാഹോദര്യ പ്രതീകമാണെന്ന് അടിച്ചുവിടുന്നത്!ഒന്നറിയുക:
അത് സര്‍ക്കാര്‍ അംഗീകരിച്ച തിരുവാഭരണ പാതയാണ്. പണ്ടൊക്കെ നാട്ടുകാര്‍ തിരുവാഭരണം വരുമ്പോള്‍ സ്വമേധയാ മത്സ്യമാംസ കച്ചവടം നിര്‍ത്തിവയ്ക്കുമായിരുന്നു. ഇപ്പോള്‍ അത് ചെയ്യാത്തതിനാല്‍ ഉത്തരവ് ഇറക്കേണ്ടി വന്നു.
മത ആചാരങ്ങളെയും പാരമ്പര്യങ്ങളെയും പണ്ടുള്ളവര്‍ പരസ്പരം മാനിച്ചിരുന്നു. ബാങ്ക് വിളിക്കുമ്പോള്‍ പിണറായി പോലും പ്രസംഗം നിര്‍ത്തിവച്ച് ബഹുമാനം പ്രകടിപ്പിക്കുന്നു.ഇപ്പോള്‍ ആസാദീ ടീമുകള്‍ 21ലെ ഊരിയ കത്തിയുമായി അതൊക്കെ ബോധപൂര്‍വം വേണ്ടെന്നുവയ്ക്കുകയാണ്. ഞങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുമെന്ന് ആക്രോശിക്കുകയാണ്.
വടശേരിക്കര പഞ്ചായത്തിന്റെ ഈ ഉത്തരവിനെതിരേയുള്ള കോലാഹലം കണ്ടാല്‍ തോന്നും ഈ നാട്ടില്‍ ഇറച്ചി മീന്‍ കച്ചവടം നടത്തുന്നവരെല്ലാം മുസ്ലിംങ്ങളും ക്രിസ്ത്യാനികളുമാണെന്ന്! ഇതൊരു ന്യൂനപക്ഷ വിരുദ്ധ ഉത്തരവ് എന്ന മട്ടിലാണ് രോഷപ്രകടനങ്ങള്‍. ശബരിമലയും തിരുവാഭരണവും സംഘികളുടേതാണെന്നും തോന്നും ചില പോസ്റ്റുകളും കമന്റുകളും കണ്ടാല്‍! ആ പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയുമല്ല!
ഉത്തരവില്‍ പ്രതിഷേധിച്ച് തിരുവാഭരണ പേടകത്തിനു മുന്നില്‍ സുഡാപ്പികളും സഹ സഖാക്കളും കൂടി ബീഫ് ചിക്കന്‍ മീന്‍ ഫെസ്റ്റ് നടത്തുമോ എന്നേ ഇനി അറിയാനുള്ളൂ. അതോ, സെക്രട്ടറിയുടെ കൈ വെട്ടുമോ?
എന്തായാലും നവോത്ഥാനം ഉഷാറാകുന്നുണ്ട്.
ഒന്നുകൂടി :
നാട്ടിലെ റോഡ് വക്കുകളിലെല്ലാം ഇപ്പോള്‍ മുനമ്പം, നീണ്ടകര ഫ്രഷ് മീന്‍ കച്ചവടമാണ്. ലൈസന്‍സില്ലാത്ത നൂറുകണക്കിന് മീന്‍ തട്ടുകടകള്‍. ആദ്യം അതാണ് അവസാനിപ്പിക്കേണ്ടത്.
https://www.facebook.com/photo.php?fbid=2701763353241314&set=a.2104229279661394&type=3&theater












Discussion about this post