ഡല്‍ഹി; ഇന്ത്യാ-പാകിസ്ഥാൻ അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് പഞ്ചാബിലെ ഫിറോസ്പൂരിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു ഡ്രോണ്‍ കണ്ടെത്തിയത്.
രാത്രി 8.40 ഓടെ, തെണ്ടിവാല ഗ്രാമത്തിലെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ ആയിരുന്നു ഡ്രോണ്‍ കണ്ടെത്തിയത്. അഞ്ചുമിനിറ്റെങ്കിലും ഇത് പ്രദേശത്ത് നിരീക്ഷണം നടത്തി.
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനാൽ പ്രദേശത്തെ എല്ലാ സുരക്ഷാ ഏജന്‍സികളോടും അതീവ ജാഗ്രത പാലിക്കാന്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തിയില്‍ ഏകദേശം മുന്നൂറു ഭീകരരെങ്കിലും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമം നടത്തുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
Discussion about this post