ഡല്‍ഹി: നിര്‍ഭയ കേസിലെ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് ഹര്‍ജി നല്കി. രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയത്. മുകേഷ് സിങിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ദയാഹര്‍ജി നല്കാന് നിയമപരമായ സമയം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ വഴിയാണ് മുകേഷ് സിംഗ് ഹൈക്കോടതിയെ സമീപിച്ചത്.
മുകേഷ് സിംഗ്, വിനയ് ശര്‍മ്മ എന്നിവരുടെ തിരുത്തല്‍ ഹര്‍ജി ഇന്നലെ സുപ്രിംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് എന്‍വി രമണയുടെ ചേംബറിലാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസുമാരായ റോഹിംഗടന് നരിമാന്, അരുണ്‍ മിശ്ര, ആര് ഭാനുമതി, അശോക് ഭൂഷണ് എന്നിവര്‍ ചേര്‍ന്നാണ് ഹര്‍ജി പരിശോധിച്ചത്. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി ശിക്ഷയില്‍ ഇളവ് നല്കാന് സാധിക്കില്ലെന്നും വ്യക്തമാക്കി.
Discussion about this post