ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ മൊബൈൽ ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും മറ്റ് പോർട്ടബിൾ ഉപകരണങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഒരു സാധാരണ ചാർജർ
വികസിപ്പിക്കാൻ യൂറോപ്യൻ യൂണിയനിലെ നിയമ നിർമ്മാതാക്കൾ ഇലക്ട്രോണിക് കമ്പനികളോട് ആവശ്യപ്പെട്ടു.ഇലക്ട്രോണിക് മാലിന്യങ്ങൾ പരിസ്ഥിതിയ്ക്ക് വൻ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിനൊരു ഫലപ്രദമായ പരിഹാരം വികസിപ്പിക്കുന്നതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നിയമസഭാ സാമാജികരുടെ ലക്ഷ്യം.
ചാർജറുകളും മൊബൈൽ ഫോണുകളും തമ്മിലുള്ള പരസ്പര പ്രവർത്തനം ഉറപ്പുവരുത്തുന്നതിലൂടെ ചാർജറുകളും കേബിളുകളും തുടർച്ചയായി വാങ്ങേണ്ടതിന്റെ ആവശ്യകത കുറയും.സാമ്പത്തികമായും ലാഭമുണ്ടാകുമെന്നതിലൂടെ ഉപഭോക്താക്കളെ സഹായിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ആപ്പിൾ അടക്കം പല വൻകിട കമ്പനികളും ഈ നീക്കത്തെ എതിർത്തു രംഗത്തു വന്നിട്ടുണ്ട്.
Discussion about this post