പനാജി: പോര്‍ച്ചുഗീസുകാരില്‍നിന്നു ഗോവയെ മോചിപ്പിക്കാന്‍ വൈകിയതിനു കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. 1947-ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍, സ്വാതന്ത്ര്യം ആസ്വദിക്കാന്‍ ഗോവക്കാര്‍ 1961 വരെ കാത്തിരിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവാണ് ഈ കാലതാമസത്തിന് ഉത്തരവാദി. അദ്ദേഹമാണ് ഗോവയുടെ മോചനം 14 വര്‍ഷം വൈകിപ്പിച്ചതെന്നും സാവന്ത് കുറ്റപ്പെടുത്തി.
Discussion about this post