ശ്രീകുമാര്‍ കാവില്‍ (നിലപാട്)
കുട്ടികളെ ഉപയോഗിച്ച് നരവേട്ട നടത്തുന്നതിന്റെയും, നോമ്പ് നോല്‍ക്കാത്തതിന് കുരുന്നുകളുടെ ജീവനെടുത്തതിന്റെയും, അന്യമതസ്ഥരായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് അവരെ സ്വര്‍ഗ്ഗത്തിന് അവകാശിക്കളാക്കുന്നതിന്റെയും കഥയെഴുതിയ മാധ്യമങ്ങളും ,ഐഎസിന്റെ ഗുരുഭക്തിയെ ആദരിച്ച് വാര്‍ത്തയെഴുതിയത് കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി മുന്‍പ് പറഞ്ഞ ക്രൂരതകളെ മായ്ച്ചും മറച്ചും കളയാവുന്ന വിധത്തില്‍ ഗുരുഭക്തി എന്ന മഹത്വമുള്ളവരാണ് ഈ ജിഹാദികള്‍...
ലോകം ഭയക്കുന്ന ഭീകരരാണ് ഇറാഖിലും, സിറിയയിലും, ലിബിയയിലും മറ്റും ക്രൂരമായ ചെയ്തികളീലൂടെ ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഐഎസ്. ഇസ്ലാമിക രാജ്യത്തിന് വേണ്ടിയുള്ള ഇവരുടെ സ്വയം പ്രഖ്യാപിത ജിഹാദിന്റെ ഇരകളായവര്‍ ആയിരക്കണക്കിന് യദീസികള്‍ ഉള്‍പ്പടെയുള്ള നിരപരാധികളാണ്. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും, സംഘടനകളും ഐസിസിന്റെ ക്രൂരയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്നു. ഇസ്ലാമിക നിയമത്തിന്റെ ചോരചാലുകളില്‍ ആര്‍ത്തല്ലസിക്കുന്ന യമകിങ്കരന്മാരെ ലജ്ജിപ്പിച്ചു ഐഎസ് തന്നെ പുറത്ത് വിട്ട അവരുടെ വീഡിയൊകളും ദൃശ്യങ്ങളും..
എന്നിട്ടുമെന്തെ നമ്മളില്‍ ചിലര്‍ക്ക് പ്രത്യേകിച്ചും ചില മാധ്യമങ്ങള്‍ക്ക് ഐഎസിനെ കുറിച്ച് വാ തോരാതെ പറയാനും എഴുതാനും കഴിയുന്നു. നല്ല ആങ്ങളമാരായി വിശേഷിപ്പിക്കാന്‍ എങ്ങനെ സാധിക്കുന്നു…ക്രൂരതകള്‍ക്കിടയിലെ ചെറിയ നല്ല കാര്യങ്ങള്‍ എങ്ങനെ നിറം പിടിപ്പിച്ച് എഴുതാന്‍ കഴിയുന്നു..?
ലിബിയയില്‍ നിന്ന് നാല് ഇന്ത്യക്കാരെ ഐഎസ് തട്ടിക്കൊണ്ട് പോകുന്നു.. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ മൂലം രണ്ട് പേരെ വിട്ടയ്ക്കുന്നു.( പറഞ്ഞാലുടന്‍ വിട്ടയക്കുന്നവരാണെങ്കില്‍ മറ്റ് രണ്ട് പേരെയും വിട്ടയക്കുമായിരുന്നല്ലോ..) ബംഗളൂരു സ്വദേശികളായ രണ്ട് അധ്യാപകരെയാണ് ഐസിസ് വിട്ടയച്ചത്. രണ്ട് അധ്യാപകര്‍ ഇപ്പോഴും അവരുട പിടിയിലുണ്ട്. പുറത്തെത്തിയ അധ്യാപകര്‍ ഐസിസിന്റെ പിടിയിലായ അനുഭവം മാധ്യമങ്ങളോട് വിവരിച്ചു. പിറ്റേദിവസം പല മാധ്യമങ്ങളിലും വന്ന വാര്‍ത്താ തലക്കെട്ടുകള്‍ കണ്ടാല്‍ ആരും ലജ്ജിക്കുന്നു. ഗുരുഭക്തി ബഹുമാനമുള്ളവരാണത്രോ നമ്മുടെ ഐസിസ് ശിഷ്യന്മാര്‍. അധ്യാപകരാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ ബഹുമാനിച്ച് ആദരിച്ച് സംഗതി സംഭവമാക്കി കളഞ്ഞു. എ്ന്നിങ്ങനെ പോയി മാധ്യമവാര്‍ത്തകള്‍..
സ്വഭാവികമായും ഐസിസ് എന്ന നല്ലവന്മാരെ കുറിച്ചുള്ള സ്‌പോണ്‍സേര്‍ഡ് പരസ്യപരിപാടി പോലെയായി പല വാര്‍ത്താ റിപ്പോര്‍ട്ടിംഗും. നിങ്ങളീ പറയുന്നത് പോലെ ഭീകരരൊന്നുമല്ല ഈ ഇസ്ലാമിക ഭീകരര്‍ എന്ന പറയാതെ പറയും പോലെ വാസ്തവം പറയുക എന്ന മാധ്യമധര്‍മ്മം പാലിച്ചു മിക്ക മാധ്യമങ്ങളും.
കുട്ടികളെ ഉപയോഗിച്ച് നരവേട്ട നടത്തുന്നതിന്റെയും, നോമ്പ് നോല്‍ക്കാത്തതിന് കുരുന്നുകളുടെ ജീവനെടുത്തതിന്റെയും, അന്യമതസ്ഥരായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് അവരെ സ്വര്‍ഗ്ഗത്തിന് അവകാശിക്കളാക്കുന്നതിന്റെയും കഥയെഴുതിയ മാധ്യമങ്ങളും ,ഐഎസിന്റെ ഗുരുഭക്തിയെ ആദരിച്ച് വാര്‍ത്തയെഴുതിയത് കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി മുന്‍പ് പറഞ്ഞ ക്രൂരതകളെ മായ്ച്ചും മറച്ചും കളയാവുന്ന വിധത്തില്‍ ഗുരുഭക്തി എന്ന മഹത്വമുള്ളവരാണ് ഈ ജിഹാദികള്‍…
‘ഐ.എസ് തീവ്രവാദികളെ കുറിച്ച് നല്ല വാക്കുകളുമായി ലിബിയയില്‍ സംഘടനയുടെ തടവില്‍ നിന്ന് മോചിതരായ ഇന്ത്യക്കാര്‍. അധ്യാപകരെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞാണ് തങ്ങളെ വിട്ടയച്ചതെന്ന് ഇവര്‍ പറയുന്നു. അധ്യാപകരായതു കൊണ്ടു മാത്രമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.’-അധ്യാപകരോട് ബഹുമാനമെന്ന് ഐഎസ് പറഞ്ഞെന്ന് എന്ന തലക്കെട്ടില്‍ ഒരു മലയാള പത്രത്തില്‍ വന്ന വാര്‍ത്തയാണിത്..തലക്കെട്ട് വായിച്ചാല്‍ തന്നെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഐഎസിന് അനുകൂലമാകുമെന്ന് ആര്‍ക്കുമറിയാം…
റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത സത്യമാണ്. തടവില്‍ നിന്ന് ജീവനോടെ മോചിപ്പിക്കപ്പെട്ടവര്‍ പറഞ്ഞ അനുഭവവും ആണ്. എന്നാല്‍ അത്തരം ഐഎസിന് അനുകൂൂലമാകുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വാര്‍ത്ത എഴുതുന്നതിന് പിന്നില്‍ ചില ഗുഢ തിന്തകളുണ്ടെന്നാണ് എന്റെ പക്ഷം. പ്രത്യേകിച്ചും ഇന്ത്യയില്‍ ഐഎസ് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍. മൂന്ന് മലയാളികള്‍ ഐഎസ് സംഘത്തിലുണ്ടെന്നത് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതും ഈയിടെയാണ്.
വിവിധ സംസ്ഥാനങ്ങളിലെ പോലിസ് മേധാവികളും ആഭ്യന്തര സെക്രട്ടറിമാരും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഐഎസ് സ്വാധീനം കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് നേരിന്റെ നന്മകളുമായി മാധ്യമങ്ങളുടെ ഐസിസ് പ്രകീര്‍ത്തനങ്ങള്‍.
തീവ്രവാദികള്‍ സ്വീകരണം നല്‍കുന്ന കേരളമെന്ന നാടിനെ കുറിച്ച് ഒരു വിദേശ നോവലിസ്റ്റ് പുസ്തകത്തിലെഴുതിയപ്പോള്‍ അതിനെതിരെ ഉറഞ്ഞ് തുള്ളിയവര്‍ അനവധിയാണ്. രാജ്യത്ത് നടന്ന പല കലാപങ്ങളിലും സ്‌ഫോടനങ്ങളിലും പ്രതിയായവര്‍ക്കും, ഒളിവില്‍ കഴിയുന്നവര്‍ക്കും, ജയിലില്‍ കഴിയുന്നവര്‍ക്കും കേരളത്തില്‍ ചില സംഘടനകള്‍ വീരപരിവേഷം നല്‍കുന്നത് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ മുംബൈ സ്‌ഫോടനക്കേസില്‍ രാജ്യത്തെ പരമോന്നത നീതിപീഠവും രാഷ്ട്രത്തലവനും വധശിക്ഷ വിധിച്ച യാക്കൂബ് മേമനെ പോലുള്ള രാജ്യദ്രോഹികളെ ന്യായീകരിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനവും നമ്മള്‍ കണ്ട് കൊണ്ടിരിക്കുകയാണ്. വധശിക്ഷയെ എതിര്‍ക്കണം എന്നതിന്റെ പേരില്‍ യാക്കൂബ് മേമന്‍ നിരപരാധിയാണ് എന്ന് അക്കമിട്ട് നിരത്തുന്നത് പോലെയാണ് പല റിപ്പോര്ട്ടുകളും. കൊടും ക്രൂരരായ ഏകാധിപത്യ ഭരണകൂടങ്ങള്‍ സ്വതന്ത്ര്യ വാദികളായ ആക്ടിവിസ്റ്റുകളെ തൂക്കിലേറ്റിയാല്‍ മനുഷ്യാവകാശത്തെ പറ്റി ലേഖനം എഴുതുന്നത് പോലെയാണ് യാക്കൂബ് മേമന്റെ മരണനിമിഷങ്ങളും, വികാരങ്ങളും നിറം കലര്‍ത്തി ചില മാധ്യമങ്ങള്‍ എഴുതിപിടിപ്പിച്ചത്. രാജ്യത്തോട് കൂറ് പുലര്‍ത്തേണ്ട മാധ്യമസംവിദാനം ഇത്തരത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയേയും, ജനാധിപത്യത്തെയും വെല്ലുവിളിക്കുന്ന കാഴ്ചകളും നമ്മള്‍ കണ്ടു.
യാക്കൂബ് മേമന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന അധികൃതരുടെ നിര്‍ദ്ദേശത്തെ പുല്ലുപോലെ അവഗണിച്ച് സംസ്‌കാരത്തിന്റെയും മറ്റും ഫോട്ടോകള്‍ സംപ്രേഷണം ചെയ്ത മാധ്യമങ്ങളെ നമ്മള്‍ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. രാജ്യദ്രോഹികള്‍ക്ക് കുടപിടിക്കുന്നവരെന്നോ..അതോ ജനാധിപത്യ സ്‌നേഹികളെന്നോ…?
വിദേശത്ത് നിന്ന് സര്‍ക്കാര്‍ മോചിപ്പിച്ചെടുത്ത് കേരളത്തിലെത്തിയ ചില പാവങ്ങള്‍ ഐഎസ് നല്ല ആങ്ങളമാരെ പോലെ സംരക്ഷിച്ചുവെന്ന പറഞ്ഞത് ആഘോഷിച്ച മാധ്യമങ്ങള്‍ ഇനിയും ഐഎസിനും, താലിബാനും
, ബൊക്കഹറാമിനും, ഷഹീന്‍ ഫോഴസിനും, അല്‍ഖ്വയ്ദയക്കും, ലഷ്‌കര്‍ ഇ തൊയിബയ്ക്കും വീര പരിവേഷങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുമായെത്തും. അന്നും നമ്മള്‍ പറയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പുഷ്‌കലകാലത്തെ കുറിച്ചും, മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നങ്ങളെ കുറിച്ചും.
Discussion about this post