ചുരുങ്ങിയത് 15 മണിക്കൂറെങ്കിലും രാഹുൽ ഗാന്ധി പാർട്ടി ഓഫീസിൽ ചിലവഴിക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.ബുധനാഴ്ച നടന്ന ഒരു പൊതു അഭിമുഖത്തിനിടെ, ചില പ്രമുഖ നേതാക്കളുടെ ഗുണങ്ങൾ വിവരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോഴാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനകൾ.
“നരേന്ദ്ര മോദി വളരെ കഠിനാധ്വാനിയായ ഒരു മനുഷ്യനാണ്. അദ്ദേഹത്തിന് ഉപദേശം നൽകാൻ എനിക്ക് അവകാശമില്ല, കോൺഗ്രസ്സ് നേതാവായ രാഹുൽ ഗാന്ധി നല്ല മനസ്സുള്ളയാളാണ്, പക്ഷേ അദ്ദേഹം കുറഞ്ഞത് 15 മണിക്കൂറെങ്കിലും പാർട്ടി ഓഫീസിൽ ചെലവഴിക്കണം.” എന്നും വെളിപ്പെടുത്തിയ റാവത്തിനോട് അമിത് ഷായെ കുറിച്ച് ചോദിച്ചപ്പോൾ,ബിജെപി പ്രസിഡന്റ് കടുത്ത ദേശീയവാദിയാണെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയതുപോലുള്ള അദ്ദേഹത്തിന്റെ ചില തീരുമാനങ്ങൾ പ്രശംസനീയമാണെന്നും റാവത്ത് പറഞ്ഞു.











Discussion about this post