പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. കോണ്‍ഗ്രസിന് സഖ്യം വിട്ടുപോകാമെന്നും തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ഡിഎംകെ വെളിപ്പെടുത്തി. ഏറെ കാലമായുള്ള സഖ്യത്തിലാണ് വിള്ളലുണ്ടായിരിക്കുന്നത്.കോൺഗ്രസ് സഖ്യം വിച്ഛേദിക്കപ്പെട്ടാൽ,തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഡി.എം.കെ ട്രഷറര്‍ ദുരൈ മുരുകന്‍ ബുധനാഴ്ച തുറന്നടിച്ചിരുന്നു.”അവർ സഖ്യം ഉപേക്ഷിക്കുകയാണെങ്കിൽ, അവർ പോകട്ടെ. എന്താണ് ദോഷം? കോൺഗ്രസ് സഖ്യത്തിൽ നിന്ന് പുറത്തുപോയാൽ ഞങ്ങൾക്ക് പ്രശ്‌നമില്ല, പ്രത്യേകിച്ചും എനിക്ക് ആശങ്കയില്ല,” എന്നാണ് ദുരൈ മുരുകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
മുരുകന്റെ പ്രസ്താവനയോട് “എന്തുകൊണ്ടാണ് ഈ വിവേകം വെല്ലൂർ പാർലമെന്റ് ഉപതിരഞ്ഞെടുപ്പിന് മുമ്പായി വരാതിരുന്നത്?” എന്നാണ് ഉടനടി കോൺഗ്രസ് എംപി കാർത്തി ചിദംബരം പ്രതികരിച്ചത്.
സ്ഥിതിഗതികൾ കൂടുതൽ മോശമാക്കിക്കൊണ്ട് പൗരത്വ നിയമമുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായി സോണിയ ഗാന്ധി കഴിഞ്ഞദിവസം വിളിച്ച യോഗം ഡിഎംകെ ബഹിഷ്‌കരിച്ചിരുന്നു. യു.പി.എയില്‍ നിന്ന് ഡി.എം.കെ പുറത്തേക്ക് പോകാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി നേതാവിന്റെ പ്രതികരണമെന്നാണ് വിലയിരുത്തൽ.











Discussion about this post