തിരുവനന്തപുരം : വിലക്കയറ്റത്തിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും എതിരെ സിപിഐ എം ആഗസ്റ്റ് 11ന് സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധത്തില്‍ 4 ലക്ഷം കര്‍ഷകര്‍ അണിനിരക്കും. അഴിമതിയ്ക്കും, കോര്‍പ്പറേറ്റ് കൊള്ളയ്ക്കും എതിരെയുള്ള പ്രതിഷേധമായി നടക്കുന്ന പ്രതിരോധം 1000 കിലോമീറ്റര്‍ നീളമുള്ളതാണ്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളുടെ ഫലമായി കാര്‍ഷികമേഖല ഗുരുതരമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത് സിപിഎം വിലയിരുത്തി. കര്‍ഷക ആത്മഹത്യകള്‍ 26 ശതമാനം അഖിലേന്ത്യാതലത്തില്‍ വര്‍ദ്ധിച്ചു. 2014 ല്‍ 3.7 ശതമാനമായിരുന്ന കാര്‍ഷിക വളര്‍ച്ചാ നിരക്ക് തുച്ഛമായ 1.1 ശതമാനത്തിലേക്ക് താഴ്ന്നു. കാര്‍ഷിക വളര്‍ച്ചയും കുറഞ്ഞുവരികയാണ്. ഇത്തരം സാഹചര്യത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധസമരം വന്‍ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമാകുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു
Discussion about this post