1997 മുതൽ മിസോറാമിൽ നിന്ന് ത്രിപുരയിൽ അഭയാർഥികളായി താമസിക്കുന്ന 30,000 ത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ട ബ്രൂ ആദിവാസികൾക്ക് ത്രിപുരയിൽ സ്ഥിരതാമാസത്തിന് അനുമതി ലഭിച്ചു.കേന്ദ്ര സർക്കാർ,മിസോറാം സർക്കാർ,ബ്രൂ ആദിവാസികളുടെ പ്രതിനിധികൾ എന്നിവർ തമ്മിലുള്ള ത്രികക്ഷി കരാർ വ്യാഴാഴ്ച ഒപ്പിട്ടു.
ബ്രൂ, മിസോ സമുദായങ്ങൾ തമ്മിലുള്ള വംശീയ സംഘട്ടനത്തെത്തുടർന്ന് 1997 ൽ മിസോറാമിൽ നിന്ന് പലായനം ചെയ്തതിന് ശേഷം ഇരുപത്തി രണ്ട് വർഷത്തിലധികമായി അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ബ്രൂ വംശജർക്ക്,കശ്‍മീരി പണ്ഡിറ്റുകളെപ്പോലെയോ ശ്രീലങ്കൻ വംശജരെപ്പോലെയോ ഒരിക്കലും ജനശ്രദ്ധ കിട്ടിയിട്ടില്ല.ബ്രൂ വംശജരെ തിരഞ്ഞെടുപ്പു പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെച്ചൊല്ലി 1995 മുതൽ വ്യാപകമായ പ്രശ്നങ്ങൾ ഉയർന്നിരുന്നു.ഇതിനെല്ലാം ഈ കരാറോടെ ഘട്ടം ഘട്ടമായി പരിഹാരമാവുകയാണ്.
Discussion about this post