1993 ലെ മുംബൈ സീരിയൽ സ്‌ഫോടനക്കേസിലെ പ്രതി രക്ഷപ്പെട്ടു.പരോളിന് പുറത്തിറങ്ങിയ പ്രതിയെ മുംബൈയിലെ വീട്ടിൽ നിന്ന് കാണാതായി.1993 ലെ മുംബൈ സ്‌ഫോടനക്കേസിലെ അറസ്റ്റിലായ ജലീൽ അൻസാരിയാണ് പരോളിലിറങ്ങി അപ്രത്യക്ഷനായത്.സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലും ,ബോംബ് നിർമ്മിക്കുന്നതിലുമുള്ള തന്റെ വൈദഗ്ധ്യം മൂലം തീവ്രവാദികൾക്കിടയിൽ :ഡോക്ടർ ബോംബ് ” എന്നറിയപ്പെടുന്നയാളാണ് ജലീൽ അൻസാരി.ഇരുപത്തൊന്നു ദിവസത്തെ പരോളിന് പുറത്തിറങ്ങിയ അൻസാരിയെ ,മുംബൈയിലെ തന്റെ ഭവനത്തിൽ നിന്നും വ്യാഴാഴ്ച രാവിലെ കാണാതാവുകയായിരുന്നു.ഇതേതുടർന്ന് ,അൻസാരിയുടെ കുടുംബാംഗങ്ങൾ അഗ്രിപാഡ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
രാജ്യത്തൊട്ടാകെയുള്ള 50 ലധികം ബോംബ് സ്ഫോടന കേസുകളിൽ പ്രതിയായ ജലീസ് അൻസാരിയെ കണ്ടെത്താൻ മുംബൈ പോലീസ് നിരവധി ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post