ദേശീയ ജനസംഖ്യാ രജിസ്ട്രര്‍ സംബന്ധിച്ച നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. കേരളം ഉള്‍പ്പടെ എന്‍പിആറിന് എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള ചീഫ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കും. അതേ സമയം പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കുന്നില്ല.
കേന്ദ്രമന്ത്രി നിത്യാനന്ദ റായിയുടെ അധ്യക്ഷതയിലാണ് യോഗം. എന്‍പിആര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും. എന്‍പിആര്‍ സംബന്ധിച്ച സംസ്ഥാനത്തിന്റെ നിലപാട് കേരള ചീഫ് സെക്രട്ടറി വ്യക്തമാക്കുമെന്നാണ് സൂചന. എന്‍പിആര്‍ നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യ നിലപാട് എടുത്തിരുന്നു. എന്നാല്‍ പ്രംരംഭ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നതായുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ദേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കഴിഞ്ഞ ദിവസം നിലപാട് കടുപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ പേരും വിവരങ്ങളും ചോദിച്ച് ആരെങ്കിലും എത്തിയാല്‍ അത് നല്‍കരുത്. അതുപോലെ സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ ഇതൊന്നും ഇവിടെ നടപ്പിലാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ അവകാശം കവര്‍ന്നെടുക്കാന്‍ ആരെങ്കിലും എത്തിയാല്‍ തന്റെ മൃതദേഹത്തില്‍ ചവിട്ടിയേ അവര്‍ക്ക് അതിന് സാധിക്കുകയുള്ളൂ എന്നും മമത പറഞ്ഞു
ഇത്തവണത്തെ ചോദ്യാവലിയില്‍ വീടിന്റെ ചുമതല നിര്‍വ്വഹിക്കുന്നത് ആരാണ് എന്ന ചോദ്യത്തിന് സ്ത്രീ, പുരുഷന്‍ എന്നീ കോളങ്ങള്‍ക്കൊപ്പം ട്രാന്‍ജെന്‍ഡര്‍ എന്ന കൊളം കൂടി ഉള്‍പ്പെടുത്തിയതായായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post