2012 ദില്ലി കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികളെ തിഹാർ ജയിലിനുള്ളിലെ തൂക്കുമരത്തിനു സമീപമുള്ള സെല്ലുകളിലേക്ക് മാറ്റി.ജയിൽ നമ്പർ മൂന്നിനുള്ളിൽ തന്നെ ,നാല് പ്രത്യേക സിംഗിൾ സെല്ലുകളിലേക്കാണ് പ്രതികളെ മാറ്റിയത്.തൂക്കിക്കൊല്ലുന്ന പ്ലാറ്റ്ഫോം ഈ സെല്ലിനടുത്താണെന്ന് ജയിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
നാല് സിസിടിവി ക്യാമറകളുള്ള സിംഗിൾ സെല്ലുകളിലാണ് പ്രതികളെയെല്ലാം പാർപ്പിച്ചിരിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും അതീവ സുരക്ഷയുള്ളത് കൂടാതെ 2-3 ജയിൽ ഗാർഡുകൾ സദാസമയവും കാവൽ നിൽക്കുന്നുമുണ്ട്.പ്രതികളെ നാലുപേരെയും ഈ സെല്ലുകളിലേക്ക് മാറ്റിയതായി മാറ്റിയതായി ജയിൽ വക്താവ് രാജ് കുമാർ സ്ഥിരീകരിച്ചു.











Discussion about this post