നാല് മാസം മുമ്പ് ഇന്ത്യന്‍ പൗരത്വം നേടിയ പാക്കിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരിയായ നീത സോധ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ജന്മം കൊണ്ട് പാകിസ്ഥാന്‍കാരിയാണെങ്കിലും പതിനെട്ടു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന നീത സോധ,രാജസ്ഥാനിലെ നട്വാരയിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
‘എന്റെ ഭര്‍ത്താവിന്റെ പിതാവ് പഞ്ചായത്തില്‍ സജീവ അംഗമാണ്, എന്റെ രാഷ്ട്രീയ യാത്രയില്‍ എന്നെ നയിക്കുന്നത് അദ്ദേഹമാണ്. 18 വര്‍ഷം മുമ്പാണ് ഞാന്‍ ഇന്ത്യയിലെത്തിയത്, പക്ഷേ എനിക്ക് 4 മാസം മുമ്പാണ് പൗരത്വം ലഭിച്ചത്, ഇപ്പോള്‍ ഞാന്‍ സര്‍പഞ്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.’-ജനസേവനത്തിനായി ഇറങ്ങാനുള്ള തീരുമാനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ സോധ പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിനും ഗ്രാമത്തിലെ മികച്ച വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിക്കാന്‍ അവള്‍ ആഗ്രഹിക്കുന്ന നീതയ്ക്ക് തന്റെ സ്വപ്നങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്.
‘ സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരുന്നതിനായി ഞാനെന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കും . മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും ആശുപത്രികള്‍ക്കും വേണ്ടി എന്നാലാവുന്നത് ഞാന്‍ ചെയ്യും. ഏറ്റവും പ്രധാനമായി, ഗ്രാമത്തിന്റെ മെച്ചപ്പെട്ട വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയും സ്ത്രീകള്‍ക്ക് തുല്യ വേതനം നല്‍കുന്നതിനും ഞാന്‍ ഊന്നല്‍ കൊടുക്കും’ എന്നും നീത കൂട്ടിച്ചേര്‍ത്തു.
സിഎഎയെ പിന്തുണച്ച് നിത രംഗത്തെത്തിയിരുന്നു. 2001 ല്‍ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ജോധ്പൂരില്‍ നിന്നാണ് നിത ഇന്ത്യയിലേക്ക് ചേക്കേറിയത്.
സോധ രജപുത്ര സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഒരേ ജാതിയില്‍ വിവാഹം കഴിക്കാന്‍ കഴിയില്ല. ഭൂരിഭാഗം ആളുകളും ജോധ്പൂരിലാണ് താമസിക്കുന്നത്. 2005 ല്‍ അജ്മീറിലെ സോഫിയ കോളേജില്‍ നിന്ന് ആര്‍ട്‌സ് ക്ലാസ്സില്‍ ബിരുദം നേടിയ നീത 2011 ല്‍ പുണ്യ പ്രതാപ് കരനെ വിവാഹം കഴിച്ചിരുന്നു.











Discussion about this post