നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ വൈകുന്നതില്‍ ആം ആദ്മി സര്‍ക്കാരിനെ കുറ്റപ്പെടുത്തി സ്മൃതി ഇറാനി. നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നത് വൈകാന്‍ കാരണം ഡല്‍ഹി സര്‍ക്കാരാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജുവനൈല്‍ പ്രതിയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി. നിര്‍ഭയയുടെ അമ്മയോട് കെജ്രിവാള്‍ അനീതി കാണിച്ചുവെന്നും സ്മൃതി പറഞ്ഞു.
ഇതിനിടെ കേസിലെ പ്രതി പവന്‍ ഗുപ്ത സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. വധ ശിക്ഷ സ്‌റ്റേ ചെയ്യാത്ത ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി.
Discussion about this post