ജനങ്ങളെ വികസന പദ്ധതികളെക്കുറിച്ച് ബോധവാന്മാരാക്കാൻ കേന്ദ്രമന്ത്രിമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി.ജമ്മു കശ്മീർ സന്ദർശിക്കുന്ന കേന്ദ്രമന്ത്രിമാരുടെ സംഘത്തോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരപ്രദേശങ്ങളിൽ മാത്രമല്ല,, താഴ്വരയിലെ ഗ്രാമങ്ങളിലും ജനങ്ങൾക്കിടയിൽ വികസന സന്ദേശം പ്രചരിപ്പിക്കണമെന്ന് അറിയിച്ചത്.ജനുവരി 18 മുതൽ ജനുവരി 24 വരെയാണ് മുപ്പത്തിയാറ് കേന്ദ്രമന്ത്രിമാർ ജമ്മു കശ്മീരി കേന്ദ്രഭരണ പ്രദേശത്തെ വിവിധ ജില്ലകൾ സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നത്.താഴേക്കിടയിലേക്കിറങ്ങി ചെന്ന് ജനങ്ങളുമായി സംവദിക്കാനും അതിലൂടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഗുണഫലങ്ങളും,സർക്കാരിന്റെ പുതിയ വികസന പരിപാടികളും പ്രചരിപ്പിക്കാനുമാണ് കേന്ദ്രമന്ത്രിമാരുടെ സംഘം കശ്മീരിലേക്ക് പുറപ്പെടുന്നത്.പദ്ധതിയുടെ ഏകോപനപ്രവർത്തനങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടാണ് നടപ്പിലാക്കുന്നത്.
Discussion about this post