പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികൾ ഉടനാരംഭിക്കുമെന്ന് മന്ത്രി മദൻ കൗശിക് പ്രഖ്യാപിച്ചു.ഉത്തർപ്രദേശ് സംസ്ഥാനം പൗരത്വത്തിന് അവകാശമുള്ളവരുടെ രേഖകൾ സമർപ്പിച്ചതിനു തൊട്ടുപുറകേയാണിത്.സംസ്ഥാനത്തു താമസിക്കുന്ന പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളെ കണ്ടെത്തി പട്ടിക തയ്യാറാക്കി കേന്ദ്രത്തിനു സമർപ്പിക്കാനുള്ള നടപടികൾ ഉടനെ തുടങ്ങുമെന്നും, പൗരത്വം ലഭിക്കാനുള്ള യോഗ്യതയുള്ളവർക്കെല്ലാം തന്നെ പട്ടികയിലിടമുണ്ടാകുമെന്നും ഉത്തരാഖണ്ഡ് സർക്കാരിന്റെ ഔദ്യോഗിക വക്താവ് കൂടിയായ മദൻ കൗശിക് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനു വൻ സ്വീകരണമാണ് ഉത്തരാഖണ്ഡിൽ ലഭിച്ചത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള നിയമത്തെ അനുകൂലിച്ച് മുന്നൂറിലധികം റാലികൾ ഉത്തരാഖണ്ഡിൽ നടന്നിരുന്നു.
Discussion about this post