കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി.നേരത്തെ ,സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് തന്നെ അറിയിക്കാതെയാണെന്നുള്ള ഗവർണറുടെ വാദത്തെച്ചൊല്ലി ഇരുവരും തമ്മിലുള്ള തർക്കം നിലനിൽക്കുന്ന അവസ്ഥയിലാണ് ചീഫ് സെക്രട്ടറിയോട് ഗവർണർ വിശദീകരണമാവശ്യപ്പെട്ടിരിക്കുന്നത്.
പാർലമെന്റിന്റെ ഇരുസഭകളിലും നിയമം പാസാക്കി രാഷ്‌ട്രപതി ഒപ്പുവച്ച് കഴിഞ്ഞ സ്ഥിതിയ്ക്ക്,കേന്ദ്രഗവണ്മെന്റിനെതിരെ സംസ്ഥാന ഗവണ്മെന്റ് നീങ്ങുന്നത് തടയേണ്ടത് ഗവർണറുടെ ഉത്തരവാദിത്വമാണ്.എന്നാൽ ,സംസ്ഥാന ഗവണ്മെന്റിന്റെ ഈ നീക്കത്തെക്കുറിച്ച ഗവർണറെ അറിയിക്കേണ്ട കാര്യമില്ലെന്നാണ് കേരളം സർക്കാരിന്റെ നിലപാട്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പത്തുദിവസം മാത്രമുള്ള സാഹചര്യത്തിൽ കേരള സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങാൻ സാധ്യതയില്ല.ഗവർണർ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന് നിയമവിദഗ്ധരുടെ ഉപദേശപ്രകാരം റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത.
Discussion about this post