കഴിഞ്ഞ ആറ് വർഷത്തിനിടെ മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള പൗരത്വം ലഭിച്ച അഭയാർഥികളുടെ വിവരങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ വെളിപ്പെടുത്തി.കഴിഞ്ഞ ആറ് വർഷത്തിനിടെ 2838 പാകിസ്താൻ അഭയാർഥികൾ, 914 അഫ്ഗാനിസ്ഥാൻ അഭയാർഥികൾ, മുസ്ലീങ്ങൾ ഉൾപ്പെടെ 172 ബംഗ്ലാദേശ് അഭയാർഥികൾ എന്നിവർക്ക് ഇന്ത്യ പൗരത്വം നൽകി. 1964 മുതൽ 2008 വരെ ശ്രീലങ്കയിൽ നിന്നുള്ള 4,00,000 തമിഴർക്ക് ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ടെന്ന് നിർമല സീതാരാമൻ പറഞ്ഞു.2014 വരെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 566 മുസ്ലിങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകി. മോദി സർക്കാരിനു കീഴിൽ 2016-18 കാലയളവിൽ 1595 ഓളം പാകിസ്താൻ കുടിയേറ്റക്കാർക്കും 391 അഫ്ഗാനിസ്ഥാൻ മുസ്ലിങ്ങൾക്കും ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.











Discussion about this post