ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ ഉയര്‍ന്ന വിവാദ പോസ്റ്ററിനെതിരെ പ്രതിഷേധം ഉയരുന്നു. സിന്ദൂരപ്പൊട്ടണിഞ്ഞ സ്ത്രീകളെ ഇസ്ലാമിക വസ്ത്രധാരണ രീതിയനുസരിച്ചുള്ള ബുര്‍ഖയണിയിച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയിലും മറ്റും സജീവ ചര്‍ച്ചയാകുന്നു. കടുത്ത ഹിന്ദുവിരുദ്ധ കവിതയെന്ന് ആരോപണുയര്‍ന്ന ‘ഹം ദേഖേംഗേ’ യുടെ വരികള്‍ കൂടി പോസ്റ്ററില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഹിന്ദുമത വിശ്വാസങ്ങളെ നിശിതമായി വിമര്‍ശിക്കുകയും വിഗ്രഹത്തെ ആരാധിക്കുന്ന ഹൈന്ദവരെ പരിഹസിക്കുകയും ചെയ്യുന്നതാണ് ഹം ദേഖംഗേ എന്ന കവിതയെന്ന് ഹിന്ദു സംഘടനകള്‍ ആരോപണം ഉയര്‍ത്തിയിരുന്നു.
വിഗ്രഹാരാധനയും ആരാധകരെയും തകര്‍ക്കണമെന്നും അല്ലാഹുവിന്റെ രാജ്യം മാത്രം നിലനില്‍ക്കുമെന്നും പരാമര്‍ശിക്കുന്ന ഇ കവിത ഇസ്ലാമിക തീവ്രവാദികളുടെ ബൗദ്ധിക വിഭാഗത്തിന്റെ എക്കാലത്തെയും ആയുധമാണ്. അതോടൊപ്പം ഹിന്ദുക്കള്‍ വിശുദ്ധമായി കരുതുന്ന സ്വസ്തിക ചിഹ്നം ചിതറപ്പെട്ട നിലയില്‍ പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നതും വിവാദമായിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ, ഷഹീന്‍ ബാഗില്‍’ജിന്ന വാലി ആസാദി’ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തോടുള്ള വിരുദ്ധത തീവ്ര ഇസ്ലാമിക വിഘടന വാദമായി ഡല്‍ഹി കേന്ദ്രീകരിച്ച് മാറിയെന്നതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു.
”പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയതു മുതല്‍ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്.പ്രതിഷേധമെന്ന പേരില്‍ അക്രമാസക്തരായ മുസ്ലീം യാഥാസ്ഥിതിക ജനക്കൂട്ടംഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും ഉയര്‍ത്തിക്കൊണ്ട് രാജ്യത്ത് ആക്രമണം നടത്തുകയാണ്”-എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് നവമാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്.
സിഎഎയ്‌ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമെന്ന വണ്ണം ഹിന്ദുക്കള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന വാദം ഇടത് ബുദ്ധിജീവികള്‍ ഉയര്‍ത്തിരുന്നു. ഇത്തരം ആഹ്വാനങ്ങള്‍ അടങ്ങിയ ലേഖനങ്ങള്‍ പല ഇടത് വെബ് സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ ഡല്‍ഹിയില്‍ ഉയര്‍ന്ന പോസ്റ്ററുമായി ഇതേ വാദത്തിന് ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.











Discussion about this post