മൃഗങ്ങളെപ്പോലെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നത് ഇന്ത്യയ്ക്ക് ദോഷകരമാണെന്ന് ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ചിലർ വിശ്വസിക്കുന്നത് പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണ്, അതിൽ ഇടപെടരുത് എന്നാണ്.എന്നാൽ, അതങ്ങനെയല്ല.മൃഗങ്ങളെപ്പോലെ അനിയന്ത്രിതമായി കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് സമൂഹത്തിനും രാജ്യത്തിനും അപകടകരമാണ്” എന്ന് വസീം റിസ്വി പ്രസ്താവിച്ചു.
ജനസംഖ്യാവളർച്ച ഒരു പ്രശ്നവും വിഭവവുമാണെന്നും ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള ഒരു നയം തയ്യാറാക്കണമെന്നും കഴിഞ്ഞയാഴ്ച ആർഎസ്‌എസ് മേധാവി മോഹൻ ഭഗവതും അഭിപ്രായപ്പെട്ടിരുന്നു.











Discussion about this post