പരോളിലിറങ്ങി രക്ഷപെടാൻ ശ്രമിച്ച മുംബൈ സ്ഫോടന കേസ് പ്രതിയെ പോലീസ് പിടികൂടി.ജലീസ് അൻസാരിയെയാണ് ഉത്തർപ്രദേശ് പോലീസ് കാൺപൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.രാജസ്ഥാനിലെ അജ്മീർ സെൻട്രൽ ജയിലിൽ നിന്ന് 21 ദിവസം പരോളിലിറങ്ങിയതായിരുന്നു 68 കാരനായ പ്രതി. വെള്ളിയാഴ്ച ജയിലിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ , വ്യാഴാഴ്ച രാവിലെ ഇയാളുടെ കുടുംബം അഗ്രിപഡ പോലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി കൊടുക്കുകയാണുണ്ടായത്. രാവിലെ നമസിനായി വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാൾ അതിനുശേഷം എത്തിച്ചേർന്നില്ല എന്നതായിരുന്നു പരാതി.
വെള്ളിയാഴ്ച ഉച്ചയോടെ ഉത്തർപ്രദേശിലെ കാൺപൂരിലാണ് ജലീസ് അൻസാരിയെ പിടികൂടിയത്.ഇയാൾ രാജ്യം വിട്ട് പലായനം ചെയ്യുകയായിരുന്നുവെന്ന് ഉത്തർപ്രദേശ് ഡി.ജി.പി ഒ പി സിംഗ് പറഞ്ഞു.സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലുള്ള വൈദഗ്ധ്യം കാരണം ഡോക്ടർ ബോംബ് എന്നറിയപ്പെടുന്ന ജലീസിന് സിമി, ഇന്ത്യൻ മുജാഹിദ്ദീൻ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട്.











Discussion about this post